‘വെയിലത്ത് കാട്ടില്‍ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍’- ചിത്രം പങ്കുവെച്ച് സഹസംവിധായകന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മധുരരാജ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ മധുരരാജയുടെ സഹ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫാന്‍ ഇല്ലാതെ വെയിലത്ത് കാട്ടില്‍ ഉറങ്ങുന്ന മെഗാസ്റ്റാര്‍ എന്ന മുഖവുരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

ഫാന്‍ ഇല്ലാതെ നല്ല വെയിലത്ത് കാട്ടില്‍ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍. ഈ കാഴ്ച നേരില്‍ കണ്ടപ്പോ സത്യത്തില്‍ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളില്‍ എന്തോ ആണ് തോന്നിയത് കാരണം. ഇന്ന് ഒന്നു രണ്ടുസിനിമയിലും അഭിനയിച്ചവര്‍ വരെ രാവിലെ വന്നിട്ടുണ്ടെങ്കില്‍ മേക്കപ്പ് ചെയ്ത് തയാറായി വരാന്‍ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവര്‍ കാരവാനില്‍ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത ഷോട്ട് തയാറായി ആയി വരാന്‍ 10.15മിനുട്ട് എടുക്കും )

പക്ഷേ മമ്മൂക്ക, എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഫൈറ്റ് കഴിഞ്ഞു പോകുമ്പോള്‍ മമ്മൂക്കയോട് ഡയറക്ടര്‍. മമ്മൂക്ക നാളെ രാവിലേ ഒരു 10 മണി 10:15 ആകുമ്‌ബോഴേക്കും എത്താന്‍ പറ്റുവോ? പിറ്റേ ദിവസം രാവിലെ 9 മണിക്ക് മമ്മൂക്ക ലൊക്കേഷനില്‍ എത്തും. കാരവാനില്‍ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ കോസ്റ്റ്യൂം ചെയ്ഞ്ച് ചെയ്ത് തയാര്‍ ആകും. ഷോട്ട് കഴിഞ്ഞ് ഇടവേളകളില്‍ മമ്മൂക്കയോട് കാരവാനില്‍ പോയി ഇരുന്നോളൂ റെഡി ആകുമ്പോള്‍ വിളിച്ചോളാം എന്നു പറയുമ്പോള്‍ മമ്മൂക്ക പറയും.

‘നമ്മള്‍ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ..നിങ്ങള്‍ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോള്‍ ഞാന്‍ എങ്ങനെ കാരവാനില്‍ പോയി ഇരിക്കും. ഞാന്‍ ഇവിടെ ഇരുന്നോളാം. ‘ പിന്നീട് നോക്കുമ്പോള്‍ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നതാണ് കാണുന്നത്. ഫാന്‍ ഇല്ലാത്തതിനോ എസി കൂളര്‍ ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല. ഈ ഫോട്ടോയില്‍ നിന്ന് മനസിലാക്കാം ക്ഷീണം. പക്ഷെ ഫ്രെയിമില്‍ വന്ന് നില്‍ക്കുമ്പോള്‍ 40 വയസ് കുറയും. എനര്‍ജി ലെവല്‍ പിന്നെ പറയണ്ടല്ലോ പടത്തില്‍ കാണാം..

40 വര്‍ഷത്തിന് മുകളില്‍ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയും സ്‌നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്. ഇന്ന് മധുരരാജ ഇത്രയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കയ്ക്ക് തന്നെയാണ്..ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ്. ഇന്നത്തെ പുതിയ നടന്‍മാര്‍ മുതല്‍ സീനിയര്‍ നടന്‍മാര്‍ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കയ്ക്ക് സിനിമയോടുള്ള ഈ സ്‌നേഹവും സമര്‍പ്പണവും ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ, മമ്മൂക്ക മാത്രമേ ഉള്ളു…love you mammookka