‘പവിഴ മഴ’ അതിരനിലെ മനോഹര ഗാനത്തിന്റെ വീഡിയോ കാണാം..

ഫഹദ് ഫാസില്‍ നായകനായെത്തിയ പുതിയ ചിത്രം അതിരനിലെ ഗാനമായ ‘പവിഴ മഴ’യുടെ വീഡിയോ പുറത്തുവിട്ടു. ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരി ശങ്കറാണ്. പി.എസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്തത്. സായി പല്ലവി ആണ് നായികയായെത്തുന്നത്. ഒരു റൊമാന്റിക് ത്രില്ലര്‍ ആയ അതിരന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എഫ് മാത്യൂസ് ആണ്.

പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് അതിരനിലെ മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സെഞ്ചുറി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.