ജീവിക്കാനുള്ള പോരാട്ടത്തിന് ആശംസകളുമായി മമ്മൂട്ടി

വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകള്‍ ചേര്‍ന്നുള്ള സംരംഭമാണ് ‘പ്രിയ പ്രതിഭ കറിപ്പൊടികള്‍’. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന വരാണ് സംരംഭത്തിന് പിന്നില്‍. ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് തുണയാകുമെന്ന് പറഞ്ഞാണ് മമ്മൂട്ടി ആശംസയുമായെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തില്‍ പിറന്നതാണ് ‘പ്രിയ പ്രതിഭ ‘കറിപ്പൊടികള്‍. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന പ്രിയപ്പെട്ടവര്‍ ചേര്‍ന്നൊരുക്കുന്ന ഈ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങള്‍ക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷ. ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് ‘പ്രിയ പ്രതിഭ ‘കറി പൊടികള്‍ നാടിനു സമര്‍പ്പിക്കുന്നു.(+91 9745767220)