”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ലാലേട്ടന്‍..

ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് സംവിധായകന്‍ പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി അബുദാബിയിലെത്തിയ സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അന്ന് വേദിയില്‍ അണിനിരന്നു. യുവനടന്‍ ടൊവീനോയും മഞ്ജു വാര്യരും ഏറ്റവുമൊടുവില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ തന്നെയും ചടങ്ങിലെത്തിയപ്പോള്‍ ആകാംക്ഷ ഭരിതരായ ആരാധകര്‍ ഏറെ സ്‌നേഹത്തോടെയാണ് വരവേറ്റത്.

ലൂസിഫര്‍ ട്രെയ്‌ലറിന് ഇന്ന് അഞ്ച് മില്ല്യണോടടുത്ത് പ്രേക്ഷകരായിരിക്കുകയാണ്. ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയ്യേറ്ററിലെത്താനിരിക്കെ ചിത്രത്തിനായുള്ള പ്രമോഷനുമായി ഏറെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. ഈ അവസരത്തിലാണ് അബുദാബിയിലെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രിഥ്വിയുടെ ഒഫീഷ്യല്‍ പ്രൊഡക്ഷന്‍ കമ്പനിയായ പൊഫാസിറ്റോയുലടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ചടങ്ങില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ കാണാം..

https://youtu.be/QAmp92g4PCo