ബാബു ആന്റണി ഹോളിവുഡിലേക്ക്

നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയതാരം ബാബു ആന്റണി ഹോളിവുഡിലേക്ക്. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ്’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ് ഇത്. ബോക്‌സിംഗ്, കരാട്ടെ തുടങ്ങിയ ആയോധന കലകളില്‍ പ്രാവീണ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചിത്രത്തിന്റെ ഭാഗമാണ്. റോബര്‍ട്ട് ഫര്‍ഹാന്‍, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ എന്നീ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സിനിമയില്‍ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത് ബാബു ആന്റണി കുറച്ചുകാലം മാറി നിന്നിരുന്നു. പിന്നീട് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയത്തിലേയ്ക്ക് തിരികെയെത്തിയത്. കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.