ഷൈന്‍ ടോം ചാക്കോ ബീസ്റ്റിലെ വില്ലനോ?

','

' ); } ?>

ഇളയ ദളപതി വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ചിത്രം വിഷു റിലീസായി തീയേറ്ററുകളിലെത്തുകയാണ്.ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗംഭീര വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ട്രെയിലറിന് ലഭിച്ചത്. വിജയ്യുടെ കിടിലന്‍ മാസ് ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ ഇനി തര്‍ക്കമൊന്നും വേണ്ട എന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. വീരരാഘവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ മലയാള നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മലയാളികള്‍ ഷൈനെ തപ്പുകയാണ്. ബീസ്റ്റ് ട്രെയിലറില്‍ നിങ്ങളെവിടെ എന്ന ചോദ്യവുമായി ആരാധകരെത്തിയതോടെ രസകരമായ പോസ്റ്റുമായെത്തിയിരിക്കുകയാണ് ഷൈനും. ബീസ്റ്റില്‍ വില്ലനാണോ എന്നാണ് ആരാധകര്‍ക്കറിയേണ്ടത്. ആരാധകരെ കൂടുതല്‍ കുഴപ്പിക്കാനായി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഷൈന്‍ ഒരു പടവും പങ്കുവച്ചിരുന്നു. ഹോളിവുഡ് നടനെപ്പോലെ തോന്നിക്കുന്ന ഒരു മുഖംമൂടി ധരിച്ച ഒരാള്‍ ട്രെയിലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രമാണ് ഷൈന്‍ പങ്കുവച്ചത്. എന്നാല്‍ ഇതിന് കമന്റുമായും ആരാധകരെത്തി. ഇതാണ് ഷൈന്‍ എങ്കില്‍ പൊളിക്കുമെന്നാണ് മിക്കവരുടേയും അഭിപ്രായം.

പ്രതിനായക വേഷങ്ങളില്‍ തിളങ്ങാറുള്ള ഷൈനാണ് ചിത്രത്തില്‍ വില്ലനായെത്തുന്നതെങ്കില്‍ അടിപൊളിയായിരിക്കുമെന്നും ചിലര്‍ പറയുന്നു. എന്തായാലും ബീസ്റ്റിലെ ഷൈനിന്റെ കഥാപാത്രത്തെ കുറിച്ച് എവിടെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ചിത്രത്തിലെ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മാസും ആക്ഷനും എല്ലാം ചേര്‍ന്ന ഒരു ചിത്രമായിരിക്കും ബീസ്റ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം ആളുകളാണ് ബീസ്റ്റിന്റെ ട്രെയിലര്‍ കണ്ടത്.