ദിനേശന്റെയും ശോഭയുടെയും ‘ലവ് ആക്ഷന്‍ ഡ്രാമ’,ടീസര്‍ കാണാം..

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയാണ് നായിക. അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയും ശോഭയായി നയന്‍താരയും എത്തുന്നു. ശ്രീനിവാസന്‍, അജു വര്‍ഗീസ്, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്.