‘ബൊമ്മ ബൊമ്മ’… ഇട്ടിമാണിയിലെ ഗാനം കാണാം..

മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നവാഗതരായ ജിബിയും ജോജുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം റിലീസായി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഹണിറോസാണ്. എംജി ശ്രീകുമാറാണ് ഗാനം ആലപിച്ചത്.

തൃശ്ശൂര്‍ ശൈലിയില്‍ സംസാരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. രാധിക ശരത്കുമാര്‍, വിനു മോഹന്‍, ധര്‍മജന്‍, ഹരീഷ് കണാരന്‍, സിദ്ദിഖ്, കെപിഎസി ലളിത, കൈലാഷ് തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഷാജികുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ഇട്ടിമാണി ഒരുങ്ങുന്നത്.