‘ഇസാക്കിന്റെ ഇതിഹാസം’ ട്രെയ്‌ലര്‍ പുറത്തുവിട്ടു…

ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. സിദ്ദിഖ്, ഭഗത് മാനുവല്‍, അശോകന്‍, പോളി വില്‍സണ്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍, ഗീതാ വിജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഭാഷ് കൂട്ടിക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവരുടെതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്.