‘അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സയൻസിന് വിശദീകരിക്കാനാകില്ല’; ശ്രദ്ധ നേടി ലെനയുടെ വാക്കുകൾ

','

' ); } ?>

ശാസ്ത്ര പുരോഗതിയും ജീവിതത്തിലെ വൈകാരിക അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നടി ലെന പങ്കുവെച്ച നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സയൻസിനും ടെക്‌നോളജിക്കും മനുഷ്യജീവിതത്തിൽ വലിയ സ്ഥാനമുണ്ടെങ്കിലും, എല്ലാ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് ലെന വ്യക്തമാക്കുന്നത്. ബിഗ് ക്യു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം തൻ്റെ അഭിപ്രായം പങ്കുവെച്ചത്.

ഇന്നത്തെ കാലത്ത് മനുഷ്യജീവിതം ഇത്രമേൽ എളുപ്പമാക്കിയത് സയൻസിന്റെയും ടെക്നോളജിയുടെയും വളർച്ചയാണെന്നും അതിന് നാം അർഹിക്കുന്ന പ്രാധാന്യം നൽകണമെന്നും ലെന ചൂണ്ടിക്കാട്ടി. എന്നാൽ ശാസ്ത്രത്തിന് അതിന്റേതായ പരിധികളുണ്ടെന്ന് താരം കൂട്ടിച്ചേർക്കുന്നു. അമ്മയുണ്ടാക്കുന്ന ചായയുടെ രുചിയോ, പാചകത്തിലെ കൈപ്പുണ്യമോ സയന്റിഫിക്കലായി വിശദീകരിക്കാൻ ശാസ്ത്രത്തിന് സാധിക്കില്ലെന്നാണ് ലെനയുടെ നിരീക്ഷണം.

അഭിനയത്തിന് പുറമെ എഴുത്തിലും മികവ് തെളിയിച്ചിട്ടുള്ള ലെന, തൻ്റെ വേറിട്ട ചിന്തകൾ കൊണ്ടും തുറന്നുപറച്ചിലുകൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ആത്മീയത, മരണാനന്തര ജീവിതം, പുനർജന്മം എന്നിവയെക്കുറിച്ചുള്ള താരത്തിന്റെ പ്രസ്താവനകളും, ആത്മാക്കളെ കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലും മുൻപ് ഏറെ വൈറലായിരുന്നു. ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്.