‘കുരുതി’ തുടങ്ങി

പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി ആരംഭം കുറിച്ചു.നവാഗതനായ മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങിയ വന്‍താരനിരതന്നെ എത്തുന്നുണ്ട്.

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടൈറ്റിലോടെ ചിത്രത്തിന്റെ പോസ്റ്റര്‍ നേരെത്തെ പുറത്തിറങ്ങിയിരുന്നു.അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് ആണ്.അനിഷ് പള്ളിയാല്‍ ആണ് കഥ ഒരുക്കുന്നത്.