നടി ബാര്‍ബറ വിന്‍ഡ്സര്‍ അന്തരിച്ചു

ദി ക്യാരി ഓണ്‍ ഫിലിംസ്, ഈസ്റ്റ് എന്‍ഡേഴ്‌സ് തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്സര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മറവി രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ഭര്‍ത്താവ് സ്‌കോട്ട് മിച്ചലാണ് മരണവാര്‍ത്ത അറിയിച്ചത്.

ഈസ്റ്റ് എന്‍ഡേഴ്‌സിലെ പെഗ്ഗി മിച്ചല്‍ എന്ന കഥാപാത്രമായി അഭിനയജീവിതം തുടങ്ങിയ ബാര്‍ബറ വളരെ പെട്ടെന്നാണ് മിനി സ്‌ക്രീനിന്റെ പ്രിയ്യപ്പെട്ട താരമായത്. 2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്സ് രോഗം നിര്‍ണയിച്ചിരുന്നു. പക്ഷേ അത് പുറം ലോകത്തെ അറിയിക്കാതെ 2018 വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.