‘നവരസ’യില്‍ സൂര്യയുടെ നായികയായി പ്രയാഗ മാര്‍ട്ടിന്‍

','

' ); } ?>

സൂര്യയുടെ നായികയായി നടി പ്രയാഗ മാര്‍ട്ടിന്‍ എത്തുന്നു.തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യില്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് സൂര്യയും പ്രയാഗയും നായികാനായകന്മാരായി എത്തുന്നത്.മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക.കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്‌നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒമ്പത് വിഷയങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്താണ് നവരസ ഒരുക്കുന്നത്.അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി. ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് മറ്റ് സംവിധായകര്‍.

അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും.