അയ്യോ മീടു…!!! വൈറലായി കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഡിലീറ്റഡ് രംഗം..

','

' ); } ?>

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വിക്കന്‍ വക്കീലായി ദിലീപ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇടവേളക്ക് ശേഷം ദിലീപ് എത്തിയപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ പൊട്ടിച്ചിരിയായി. ഇപ്പോള്‍ ഇതാ ചിത്രത്തിലെ ഡിലീറ്റഡ് ആയ കോമഡി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലോകത്തൊട്ടാകെ തരംഗം സൃഷ്ടിച്ച മീ ടു ക്യാമ്ബയിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള 14 സെക്കന്‍ഡുകളുള്ള സീനിന്റെ ഗ്രെയിഡിങ്, മിക്സിങ് എന്നിവ പോലും പൂര്‍ത്തിയാവാത്ത ഫയലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയിലെ സീനില്‍ വിദേശ കഥാപാത്രവും നടന്‍ സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര്‍ പോലെയാണ് ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്.

https://youtu.be/M8TVRfcJVYE