തലയുടെ 59ാം ചിത്രത്തിന് വന്‍ വരവേല്‍പ്പ്..

','

' ); } ?>

തമിഴ് നടന്‍ അജിത്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ജനപ്രീതിയെ എപ്പോഴും വിളിച്ച് പറയാറ്. തല തന്റെ 59ാം ചിത്രത്തിനായി ഒരുങ്ങുമ്പോള്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും ടൈറ്റിലിനും വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബോളിവുഡ് ചിത്രമായ ‘പിങ്ക്’ എന്ന സിനിമയുടെ റീമെയ്ക്കായെത്തുന്ന ചിത്രത്തിന് ‘നേര്‍കൊണ്ട പാറവൈ’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് താരം വിദ്യ ബാലന്‍ തന്റെ തമിഴ് അരങ്ങേറ്റവും കുറിക്കുന്നു.

സതുരങ്ക വേട്ടൈ, തീരാന്‍ അധികം ഒന്‍ട്ര് എന്ന് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് യുവാന്‍ രാജയാണ് സംഗീതം നല്‍കുന്നത്. അജിത്തിനൊപ്പം ഇതിന് ശേഷം മറ്റൊരു പൂര്‍ണ ആക്ഷന്‍ എന്റര്‍റ്റെയ്‌നര്‍ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോണി കപൂര്‍. ഛായാഗ്രണം നീരവ് ഷാ, കലാ സംവിധാനം കെ കാത്തിര്‍ എന്നിവര്‍ നിര്‍വഹിക്കും..

ആദ്യ പോസ്റ്റര്‍ കാണാം..

https://www.instagram.com/p/BunQdYTAYeZ/?utm_source=ig_web_button_share_sheet