
എസ് എഫ് ഐ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിന്റെ പുഞ്ചിരി ഇന്നും മലയാളികളുടെ മനസ്സില്‍ ഒരു ഞെട്ടലോടെയാണ് തെളിയുന്നത്. അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന മാര്‍ച്ച് എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ ഒഫീഷ്യല്‍ പേജിലൂടെ അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. വയനാട് സ്വദേശി ആകാശ് ആര്യനാണ് അഭിമന്യുവായിചിത്രത്തിലെത്തുന്നത്. നടന്‍ ഇന്ദ്രന്‍സ് അഭിമന്യുവിന്റെ അച്ഛനായും ജെ. ശൈലജ അമ്മയായും അഭിനയിക്കുന്നുണ്ട്. സോനാ നായരും ഭാഗ്യശ്രീയും അധ്യാപകരുടെ വേഷത്തിലെത്തുന്നു. സൈമണ്‍ ബ്രിട്ടോയും കുടുംബവും വീടുമെല്ലാം അതേ പടി സിനിമയിലുണ്ട്. വിനീഷ് ആരാധ്യയാണ് സംവിധാനം. വാട്‌സ് ആപ്പ് കൂട്ടായ്മയായറെഡ് മലബാര്‍ കോമ്രേഡ് സെല്ലാണ് ചിത്രം നിര്‍മിക്കുന്നത്.