
തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്.
ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. ശക്തമായ അഭിനേതാക്കളും പരിചയസമ്പന്നമായ സാങ്കേതിക സംഘവും ചേർന്ന ഈ പ്രോജക്റ്റ് തിയേറ്ററിൽ സിനിമാറ്റിക് എക്സ്പീരിയൻസ് പൂർണ്ണമായി നൽകുന്ന ഒന്നാണെന്ന് ട്രയ്ലർ സൂചിപ്പിക്കുന്നു. ഏപ്രിൽ 30 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
ധനുഷിനോടപ്പം മലയാളത്തിൽ നിന്ന് മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു. കെ. എസ്. രവികുമാർ, കരുണാസ്, പൃത്വി പണ്ഡ്യരാജൻ, എം. എസ്. ഭാസ്കർ തുടങ്ങി മറ്റു നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന്റ നിർമ്മാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹ നിർമ്മാണം കുഷ്മിത ഗണേഷ് നിർവഹിക്കുന്നു. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
കരയുടെ അണിയറപ്രവർത്തകർ ഇവരാണ്. രചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിംഗ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ : ദിനേഷ് മനോഹരൻ, കാവ്യാ ശ്രീറാം, മേക്കപ്പ്: ബി രാജ, സ്പെഷ്യൽ മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്സിംഗ് : എം.ആർ രാജകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: എൻ. വിക്കി, ബി. സെന്തിൽ കുമാർ, എ.പി.വി. മാരൻ ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രഭു, പി ആർ ഓ : പ്രതീഷ് ശേഖർ.