ജയസൂര്യ നായകനാകുന്ന ‘വെള്ളം ‘ടീസര്‍ പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്.

മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായിക.

സിദ്ദിഖ്.ഇന്ദ്രന്‍സ്,ബൈജു,ശ്രീലക്ഷ്മി,പ്രിയങ്ക,ഇടവേള ബാബു,നിര്‍മല്‍ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കുന്നത് ബിജിബാല്‍ ആണ്.റോബി വര്‍ഗ്ഗീസ് ഛായഗ്രഹണം.