‘മിന്നല്‍ മുരളി ‘ഒഫീഷ്യല്‍ മലയാളം ടീസര്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മിന്നല്‍ മുരളിയുടെ ഒഫീഷ്യല്‍ മലയാളം ടീസര്‍ പുറത്തിറങ്ങി.മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായ മിന്നല്‍ മുരളിയായാണ് ടൊവിനോ എത്തുന്നത്.

ഗോദക്ക് ശേഷം ടൊവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.ഛായഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിര്‍.ജസ്റ്റിന്‍ മാത്യു,അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍.

https://youtu.be/IUt01u26WOM