കാത്തിരിപ്പിന് വിരാമം, ജനനായകൻ തീയറ്ററുകളിലേക്ക്; റിലീസ് തിയ്യതി പുറത്ത്

','

' ); } ?>

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം പുറത്തിറങ്ങുന്നതും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രവുമായ ‘ജനനായകൻ’ ജൂലൈ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. തിയേറ്ററുകൾ വലിയ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

ബോളിവുഡ് താരം ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിന് പുറമെ, വിജയ്യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്ത് ഒരുമിച്ചെത്തുന്നുവെന്ന വാർത്തയും സിനിമാപ്രേമികളിൽ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്.

കലാമൂല്യവും നിലവാരവുമുള്ള ചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധേയരായ കെ.വി.എൻ പ്രൊഡക്ഷൻസ് മികച്ച നിർമ്മാണ മികവോടെയാണ് ജനനായകൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – സത്യൻ സൂര്യൻ, ആക്ഷൻ – അനിൽ അരശ്, കലാസംവിധാനം – വി. സെൽവകുമാർ, കൊറിയോഗ്രാഫി – ശേഖർ, സുധൻ, ഗാനരചന – അറിവ്, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, മേക്കപ്പ് – നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ – വീര ശങ്കർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ, മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്നീ ചുമതലകൾ വഹിക്കുന്നത്.