ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍

ധനുഷ്‌കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.
രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിര്‍മ്മാണം. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ജഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജി ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവര്‍ ട്വിറ്ററിന്റെ സ്‌പേസ് സെഷനില്‍ സംസാരിച്ചിരുന്നു. യുഎസില്‍ നിന്നാണ് ധനുഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ഗ്രേ മാന്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഈ ചര്‍ച്ചക്കിടയിലാണ് ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാനാവത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞത്.

വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുന്‍പ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂട്ടിയപ്പോള്‍ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സുമായി കരാറിലേര്‍പ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം