‘ഒറ്റ്’പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ഒറ്റിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അരവിന്ദ് സ്വാമിയുടെ പിറന്നാള്‍ സമ്മാനമായാണ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. എത്രയും പെട്ടന്ന് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ കഴിയട്ടെ എന്നും കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചു.

തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമും പി.ആര്‍.ഒ ആതിര ദില്‍ജിത്തുമാണ്.