ജഗമേ തന്തിരം ട്രെയിലര്‍ കാണാം

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ധനുഷ് ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് എത്തുന്നത്. ധനുഷിനൊപ്പം സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജ്ജാണ് എത്തുന്നത്. ജോജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ജഗമേ തന്തിരം.

സഞ്ചന നടരാജന്‍, ഐശ്വര്യ ലെക്ഷ്മി, വോക്‌സ് ജെര്‍മെയ്ന്‍, ജെയിംസ് കോസ്‌മോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ അഭിനയിച്ച താരമാണ് ജെയിംസ് കോസ്മോ. താരം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുന്‍പ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂട്ടിയപ്പോള്‍ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സുമായി കരാറിലേര്‍പ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.ജൂണ്‍ 18 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും.

ജഗമേ തന്തിരത്തിലെ പുതിയ ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ പിറത്തുവിട്ടിരുന്നു.ധനുഷ് തന്നെയാണ് ഗാനം രചിച്ചതും ആലപിച്ചിരിക്കുന്നതും.സന്തോഷ് നാരായണിന്റെതാണ് സംഗീതം.

ധനുഷിനെ നായകനാക്കി നായകനാക്കി മാരിസെല്‍വ രാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആണ് ധനുഷിന്റെ പുറത്തിറങ്ങിയ ചിത്രം.കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ റലീസ് ചെയ്തു കഴിഞ്ഞു. ഏറെ നിരൂപക പ്രശംസ നേടിയ പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍.ചിത്രം തീയറ്റര്‍ റിലീസിനു ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.ഏപ്രില്‍ 9ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു . രജിഷ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.