അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം; 21 ഗ്രാംസ് മോഷൻ പോസ്റ്റർ

അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, ടോവിനോ തോമസ് തുടങ്ങിയ പ്രമുഖ നടന്മാരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബിബിന്‍ കൃഷ്ണയാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം.

ഒരു ത്രില്ലര്‍ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററില്‍ പ്രധാന താരങ്ങളെ എല്ലാം തന്നെ അവതരിപ്പിക്കുന്നുമുണ്ട്.

അനൂപ് മേനോന് പുറമെ രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലിയോണ, ആണ് മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന പദ്മയുടെ ടീസര്‍ പുറത്തിവിട്ടത്ത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും.ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു.

നേരത്തെ കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ സംവിധാനരംഗത്തേക്ക് കടന്നു വന്നത് വാര്‍ത്തയായിരുന്നു. ടെക്സസ് ഫിലിം കമ്പനിയുടെ ബാനറില്‍ അനൂപ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രതീഷ് വേഗയാണ.