ജഗമേ തന്തിരം പുതിയ ഗാനം…

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരത്തിലെ പുതിയ ഗാനം പിറത്തിറങ്ങി.ധനുഷി തന്നെയാണ് ഗാനം രചിച്ചതും ആലപിച്ചിരിക്കുന്നതും.സന്തോഷ് നാരായണിന്റെതാണ് സംഗീതം.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ജൂണ്‍ 18 ന് റിലീസ് ചെയ്യും.

ധനുഷിനെ നായകനാക്കി നായകനാക്കി മാരിസെല്‍വ രാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആണ് ധനുഷിന്റെ പുറത്തിറങ്ങിയ ചിത്രം.കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ റലീസ് ചെയ്തു കഴിഞ്ഞു. ഏറെ നിരൂപക പ്രശംസ നേടിയ പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍.ചിത്രം തീയറ്റര്‍ റിലീസിനു ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.ഏപ്രില്‍ 9ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു . രജിഷ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.

തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. നട്ടി, യോഗി ബാബു, ഗൗരി കിഷന്‍, ലക്ഷ്മി പ്രിയ എന്നിവരും കര്‍ണനിലുണ്ട്. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.

തിരുനെല്‍വേലിക്കടുത്തായി പൊടിയങ്കുളം എന്ന ഗ്രാമമാണ് കഥയുടെ പ്രധാന പശ്ചാത്തലം.കര്‍ണ്ണനില്‍ ആദിമധ്യാന്തം സംവിധായകന്റെ കാഴ്ചപ്പാടാണ് നിഴലിക്കുന്നത്. അനുഭവങ്ങളില്‍ നിന്നും പച്ചയായ മനുഷ്യരുടെ ജീവിതം കടമെടുത്ത് ഛായം പൂശാതെ അവതരിപ്പിക്കുന്ന മാരി സെല്‍വരാജിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്.

ആര്‍ കെ സെല്‍വയുടെ എഡിറ്റിംഗും കഥയുടെ ഒഴുക്കിനെ സഹായിക്കുന്നതായിരുന്നു. മാരി സെല്‍വരാജിന്റെ ‘പരിയേറും പെരുമാള്‍’ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം പതിയെ കൂടുതല്‍പ്പേരിലേക്ക് എത്തുകയായിരുന്നെങ്കില്‍ ‘കര്‍ണ്ണനി’ലെ ധനുഷിന്റെ സാന്നിധ്യം തുടക്കത്തില്‍ തന്നെ ചിത്രത്തിന് കൂടുതല്‍ റീച്ച് നേടിക്കൊടുക്കുന്നുണ്ട്.