സുരഭി ലക്ഷ്മി നായികയാകുന്ന’ പദ്മ ‘ടീസർ എത്തി

സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മ’യുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. അനൂപ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൂടാതെ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് പദ്മ. അനൂപ് മേനോന്‍ തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ടോവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ ടീസര്‍ റിലീസ് ചെയ്തത്. ദേശിയ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ ടൈറ്റില്‍ റോളില്‍ എത്തുകയാണ് എന്നാണ് പദ്മയെ കുറിച്ച് സുരഭി ലക്ഷ്മി വിശേഷിപ്പിച്ചത്.

 

നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകള്‍ വരും, നല്ല കഥാപാത്രങ്ങള്‍ തേടി എത്തും എന്നൊക്കെ. നാല് വര്‍ഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവില്‍, ഞാനൊരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോന്‍ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
പദ്മ യുടെ ടീസര്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. എന്നാണ് ടീസര്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി കുറിച്ചത്.

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.