കുമാരാനാശാന്റെ ജീവിത കഥ സിനിമയാകുന്നു..

മലയാളത്തിലെ പ്രശസ്തരായവരുടെ ജീവിതകഥകളിലേക്ക് മറ്റൊരു പ്രധാന ചിത്രം കൂടി. മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി തിരക്കഥാകൃത്തും സംവിധായകനുമായ കെ.പി കുമാരനാണ് സിനിമ തയ്യാറാക്കുന്നത്. കവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുമാരനാശാനായി എത്തുന്നത് പ്രമുഖ സംഗീതസംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോനാണ്.

ലാപ്‌ടോപ്, ലണ്ടന്‍ ബ്രിഡ്ജ്, സോപാനം, ഒറ്റാല്‍, ലോഹം, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കൂടിയാണ്. കെ.ജി ജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍

‘കുമാരനാശാന്‍ ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷ്യന്‍ ഓഫ് കേരള എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രമൊരുങ്ങുന്നത്.’ വെള്ളിയാഴ്ച്ച കൊച്ചിയ്ക്കടുത്ത് പെരുമ്പളം കായലില്‍ കവിയുടെ ചിത്രീകരണം ആരംഭിച്ചു. എന്‍.എസ് മാധവനാണ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.