മലയാള സിനിമയില്‍ പുതുമുഖതാരങ്ങളെ അടയാളപ്പെടുത്താനൊരുങ്ങി ‘അടുത്ത ചോദ്യം’

മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി മറ്റൊരു വ്യത്യസ്ത ചിത്രം കൂടി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുകയാണ്. എ കെ എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജി ദാമോദരന്‍ നിര്‍മ്മിക്കുന്ന അടുത്ത ചോദ്യം എന്ന ചിത്രം മെയ് 72 ന് തിയ്യേറ്ററിലെത്തുകയാണ്. ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ് മോഹനന്‍, ബെന്നി ജോണ്‍സണ്‍, ജോസഫ്, സി രഘുനാഥ്, ശിവദാസ് വര്‍ഷ, ആരതി, അവന്തിക എന്നീ പുതുമുഖങ്ങളെ അണിനിരത്തി എ എ കെ എസ് നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്താര്‍ നബിയുടെ തിരക്കഥയും സംഭാഷണത്തിലും തയ്യാറാക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്രൈം ത്രില്ലറായാണെത്തുന്നത്.

ഉത്പല്‍ വി നായനാരാണ് ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്. കെ വി എസ് കണ്ണപുരം, ജയവിശാഖന്‍ എന്നിവരുടെ വരികള്‍ക്ക് എസ് പി വെങ്കടേഷ് സംഗീതം നല്‍കുന്നു. പി സി മോഹന്‍ എഡിറ്റിങ്ങ്, റോയ് പല്ലിശ്ശേരി മെയ്ക്കപ്പ്, സുനില്‍ നടുവത്ത് കോസ്റ്റിയൂം, ബിനിത് ബത്തേരി കലാസംവിധാനം, ഷിബു മാറോളി സ്റ്റില്‍ ഫോട്ടോഗ്രാഫി, എബ്രഹാം ലിങ്കണ്‍ വാര്‍ത്താവിതരണം എന്നിവ നിര്‍വഹിക്കുന്നു.