“കഥ പോലും കേട്ടിട്ടില്ല, അന്ന സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല”; അരവിന്ദ സ്വാമി

','

' ); } ?>

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ വീണ്ടും തരംഗമായ അന്ന എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി നടൻ അരവിന്ദ സ്വാമി. ചിത്രത്തിലെ ‘യവനകഥയിൽ നിന്നുവന്ന’ എന്ന ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുറത്തിറങ്ങിയതിന് പിന്നാലെ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റ് ഷോയിൽ അരവിന്ദ സ്വാമി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചിത്രം താൻ കമ്മിറ്റ് ചെയ്തിരുന്നില്ലെന്നും, തന്റെ പേരുപറഞ്ഞ് ആരാണ് അന്ന എന്ന ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“യഥാർഥത്തിൽ ആ പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്യാമെന്ന് ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷൻ പ്രശ്നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരിൽ ആരാണ് ആ സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാൻ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല. ആ സമയത്ത് ഞാൻ ഈ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു. അന്ന എന്ന സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല.” അരവിന്ദ് സ്വാമിയുടെ വാക്കുകൾ.

ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇറങ്ങിയതിനുപിന്നാലെ അരവിന്ദ് സ്വാമിയുടെ ചിത്രമുള്ള ഓഡിയോ കാസറ്റ് കവറും വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അരവിന്ദ് സ്വാമി അഭിനയിക്കുന്നു എന്ന രീതിയിൽ യവനകഥ എന്ന ഗാനത്തിന്റെ എഐ വീഡിയോകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് ഈണമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *