‘വലിയ വിജയങ്ങള്‍ നേടിയിട്ടും ആ അഹങ്കാരമില്ല’; മമിത ബൈജുവിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് ചെമ്പിൽ അശോകൻ

','

' ); } ?>

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തില്‍ മമിതയ്‌ക്കൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെച്ച് നടൻ ചെമ്പിൽ അശോകൻ. ചിത്രത്തിലെ ഒരു പ്രാര്‍ത്ഥനാ രംഗത്ത് ‘നന്മനിറഞ്ഞ മറിയമേ’ എന്ന വരികള്‍ പഠിക്കാനും ഉച്ചരിക്കാനും തനിക്ക് സഹായിയായത് മമിതയാണെന്നും തങ്ങള്‍ ഇരുവരും കോട്ടയം സ്വദേശികളാണെന്ന കാര്യം പരിചയപ്പെട്ടപ്പോള്‍ സന്തോഷത്തോടെ സംസാരിച്ചെന്നും അദ്ദേഹം ഓര്‍ക്കുന്നു. സൂര്യ ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലുമായി വലിയ വിജയങ്ങള്‍ നേടി നില്‍ക്കുന്ന താരമാണെങ്കിലും, മമിതയുടെ ഭാഗത്തുനിന്ന് യാതൊരുവിധ താരപരിവേഷമോ ജാഡയോ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ചെമ്പില്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. വന്‍ വിജയം നേടിയ നായികമാരില്‍ പലപ്പോഴും കാണാറുള്ള അഹങ്കാരമോ അകല്‍ച്ചയോ മമിതയില്‍ ഇല്ലായിരുന്നുവെന്നും വളരെ സാധാരണക്കാരിയായിട്ടാണ് അവര്‍ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

”ഞാന്‍ ആദ്യമായിട്ടാണ് കൂടെ അഭിനയിക്കുന്നത്. കോട്ടയംകാരിയാണ്. ഞങ്ങള്‍ ഇടയ്ക്ക് സംസാരിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ സീനുണ്ടായിരുന്നു. അതില്‍ നന്മനിറഞ്ഞ മറിയമേ ചൊല്ലണം. ബാക്കി എനിക്ക് അറിയില്ല. അപ്പോള്‍ മമിതയാണ് എനിക്ക് പറഞ്ഞ് തന്നത്. ഭാഗ്യത്തിന് ഡബ്ബ് ചെയ്യേണ്ടി വന്നില്ല. പരിചയപ്പെട്ടപ്പോള്‍ കോട്ടയംകാരിയാണെന്ന് പറഞ്ഞു. ഞാനും കോട്ടയംകാരനല്ലേ. നമ്മള്‍ ഒരേ ജില്ലക്കാരനാണെന്ന് പറഞ്ഞു.” അദ്ദേഹം പറയുന്നു.

”സൂര്യയുടെ പടമൊക്കെ ഹിറ്റാക്കി തകര്‍ത്ത് വരുവല്ലേ. ജാഡയെന്നാല്‍ ഭയങ്കര ജാഡ കാണിക്കേണ്ടതാണ്. ഇന്‍ഡസ്ട്രിയല്‍ പലരും അങ്ങനെ കാണിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മമിത പക്ഷെ അങ്ങനൊന്നും കാണിച്ചില്ല. ഒന്നും ഫീല്‍ ചെയ്യിച്ചില്ല. വേണമെങ്കില്‍ അവിടെ നിന്നും ജാഡ ചുമന്നു കൊണ്ടു വരായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *