“ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുന്നു”; പരാതി നൽകി കുക്കു പരമേശ്വരൻ

','

' ); } ?>

ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് പരാതി നൽകി നടി കുക്കു പരമേശ്വരന്‍. കൂടാതെ യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. കുക്കുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെതിരെ നിയമപരമായി നീങ്ങാന്‍ ‘അമ്മ’യിലെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിയാണ് കുക്കു പരമേശ്വരന്‍ മെമ്മറി കാര്‍ഡ് മുക്കിയെന്നാണ് ആരോപണം. മെമ്മറികാര്‍ഡ് കൈയ്യില്‍ കരുതി കുക്കു മറ്റ് നടന്‍മാരെ വരുതിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.

എന്നാൽ കുക്കു പരമേശ്വരനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരുന്നു. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികളെന്നും മാലാ പാർവതി പറഞ്ഞു.കൂടാതെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഈ ​ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടിരുന്നു.