മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ 20ാമത്തെ ചിത്രം:ഹൃദയപൂര്‍വ്വം’ ഓണത്തിന് തിയേറ്ററുകളിലെത്തും

','

' ); } ?>

‘ഹൃദയപൂർവ്വം’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന വിവരം അറിയിച്ചത്. “സത്യന്‍ സാറിന്റെയും ലാല്‍ സാറിന്റെയും കോമ്പിനേഷനില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. അതുപോലൊരു ചിത്രം ഇത്തവണ ഓണത്തിന് തിയേറ്ററുകളിലെത്തും – ഹൃദയപൂര്‍വ്വം,” ആന്റണി പെരുമ്പാവൂര്‍. എന്നായിരുന്നു പോസ്റ്റർ.

സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ഏറെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവും,മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ 20ാമത്തെ ചിത്രവും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, മാളവിക മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആശംസാ വീഡിയോയും ഇപ്പോൾ പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുമുന്‍പ് പുറത്ത് വന്ന ലൊക്കേഷന്‍ സ്റ്റില്ലുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും സിനിമയുടെ നിര്‍മ്മാണത്തിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്, അനൂപ് സത്യന്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിനുശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ സിനിമ സത്യന്‍ അന്തിക്കാടിനും ആശിര്‍വാദ് സിനിമാസിനും തമ്മിലുള്ള അഞ്ചാമത്തെ സംരംഭം കൂടിയാണ്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.