കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് #ഹോം ചിത്രീകരണം ആരംഭിക്കുന്നു

ലോകമെങ്ങും ഒരു മഹാമാരിയെ നേരിടുമ്പോള്‍ തളര്‍ന്നുപോയ എല്ലാ മേഖലകളും പതുക്കെ തല ഉയര്‍ത്താനുളള ശ്രമത്തിലാണ്.കൊവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരുന്ന സിനിമ മേഖല പതുക്കെ തലപൊക്കി തുടങ്ങി . കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മറ്റൊരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന #ഹോം ആണ് ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. എറണാകുളത്ത് വെച്ച് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്.

റോജിന്‍ തോമസാണ് #ഹോം സംവിധാനം ചെയ്യുന്നത്. ഛായഗ്രഹണം നീല്‍ഡി കുഞ്ഞയും സംഗീത സംവിധാനം രാഹുല്‍ സുബ്രമണ്യനുമാണ്.