‘ഒരു താത്വിക അവലോകനം’ടൈറ്റില്‍ പോസ്റ്റര്‍

‘ഒരു താത്വിക അവലോകനം’ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.നടന്‍ ശങ്കരാടിയുടെ മുഖമാണ് പോസ്റ്ററില്‍ ഉളളത്.ജോജു ജോര്‍ജും,നിരഞ്ജന്‍ രാജുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ചിത്രം ഒരുങ്ങുന്നത്.മമ്മുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് അഖില്‍ മാരാര്‍ തന്നെയാണ്.യോഹാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.