ഖലാസിമാരുടെ വീരചരിതവുമായി വിഎ ശ്രീകുമാര്‍

മാപ്പിള ഖലാസികളുടെ സാഹസിക കഥ സിനിമയാക്കാനൊരുങ്ങി വി എ ശ്രീകുമാര്‍.’മിഷന്‍ കൊങ്കണ്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.ഒടിയനു ശേഷം എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത് . ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ താരനിര പിന്നീട് അനൗണ്‍സ് ചെയ്യും.