ഹത്തനെ ഉദയ (പത്താമുദയം)’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി; ചിത്രം ഏപ്രില്‍ 18ന് തീയേറ്ററുകളിലേ

','

' ); } ?>

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ.കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഏപ്രില്‍ 18-ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ചിത്രത്തില്‍ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവന്‍ വെള്ളൂര്‍, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയന്‍ വിജിഷ, ഷിജിന സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഹമ്മദ് എ. ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന് എബി സാമുവല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വൈശാഖ് സുഗുണന്‍, സുജേഷ് ഹരി എന്നിവരുടെ വരികള്‍ക്ക് സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സച്ചിന്‍ രാജ് എന്നിവരാണ് ഗായകര്‍.
ബിനു നെപ്പോളിയന്‍ എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന് എല്‍ദോ സെല്‍വരാജ് (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), കൃഷ്ണന്‍ കോളിച്ചാല്‍ (പ്രൊഡക്ഷന്‍ ഡിസൈനര്‍), അഖില്‍, കൃഷ്ണന്‍ കോളിച്ചാല്‍, രഞ്ജിത്ത് (ആര്‍ട്ട് ഡയറക്ടര്‍മാര്‍), രജീഷ് ആര്‍. പൊതാവൂര്‍, വിനേഷ് ചെറുകാനം (മേക്കപ്പ്), അരവിന്ദ് കെ.ആര്‍ (വസ്ത്രാലങ്കാരം) ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, നൃത്തം: ശാന്തി മാസ്റ്റര്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, വിഎഫ്എക്‌സ്: ബിനു ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: രഞ്ജു രാജ്, മാത്യു, ബി.ജി.എം: സാന്‍ഡി.

സംവിധാന സഹായമായി റെജില്‍ കെ.സി (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍), ലെനിന്‍ ഗോപിന്‍, രഞ്ജിത്ത് മഠത്തില്‍, സിജോയ് (അസോസിയേറ്റ് ഡയറക്ടര്‍മാര്‍), നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ. ലക്ഷ്മണന്‍, തുടങ്ങിയവരും പ്രവർത്തിക്കുന്നു. മന്‍സൂര്‍ വെട്ടത്തൂര്‍ (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്), നസ്രൂദ്ദീന്‍ (പ്രൊഡക്ഷന്‍ മാനേജര്‍), എ.എസ്. ദിനേശ് (പിആര്‍ഒ) എന്നിവരും ടീമില്‍ പ്രവർത്തിക്കുന്നു.