ഈച്ചയും മനുഷ്യനും തമ്മിലുള്ള അപൂര്‍വ ബന്ധം’: ത്രീഡി ചിത്രം ‘ലൗലി’ മെയ് 2ന് തീയേറ്ററുകളിലേക്ക്

','

' ); } ?>

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ‘ലൗലി’ മെയ് 2ന് തീയേറ്ററുകളിലെത്തും. ഒരു ഈച്ചയെ നായികയാക്കി ഒരുക്കിയിരിക്കുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. കുട്ടികളെ ലക്ഷ്യമിട്ടാണ് സിനിമ ഇറക്കുന്നത്. ഹോളിവുഡിലെ രീതി പോലെ മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് ഈച്ചയായ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതെന്ന സൂചനയാണ് ടീസറില്‍ കാണുന്നത്.

ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയും സംവിധാനവും എഴുതിയ ചിത്രം ‘ലൗലി’, സെമി ഫാന്റസി ജോണറില്‍ ഒരുങ്ങുന്ന ഒന്നാണ്. വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മനോജ് കെ. ജയന്‍, കെപിഎസി ലീല തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീതവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവന്നതോടെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ‘ലൗലി’, സാങ്കേതിക മികവിന്റെ പശ്ചാത്തലത്തില്‍ ഒരു പുതിയ അനുഭവമായി മാറുമെന്നതിലുണ്ട് വലിയ പ്രതീക്ഷയുണ്ട്.