മഹാനടന്‍മാരോടൊപ്പമുള്ള പരകായപ്രവേശം നല്‍കുന്ന ആനന്ദം

നാസര്‍ എന്ന പ്രശസ്ത താരത്തെ കണ്ടുമുട്ടിയ ആനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹാനടന്‍മാരൊടൊപ്പമുള്ള പരകായപ്രവേശം മനസ്സിന് നല്‍കുന്ന ആനന്ദത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

നാസര്‍ സാര്‍…ചിലപ്രതിഭകളോടൊപ്പം വീണ്ടും വീണ്ടും കൂടി ചേരുമ്പോള്‍ നമ്മളെതന്നെ നമുക്ക് വീണ്ടും വീണ്ടും കടഞ്ഞെടുത്ത് മറ്റൊന്നായി മാറ്റാന്‍ പറ്റും..ഒരു നാടകക്കാരന്‍ മറ്റൊരു നാടകക്കാരനെ കാണുമ്പോഴുള്ള സ്‌നേഹവും കരുതലും ആ വ്യക്തിയോടല്ല മറിച്ച് നാടകത്തോട് നല്‍കുന്ന ബഹുമാനമാണ്..ഇന്നും ഈ മനുഷ്യന്‍ എന്നോട് പറഞ്ഞ സങ്കടം രണ്ട് വര്‍ഷമായി എനിക്ക് നാടകം കളിക്കാന്‍ പറ്റിയിട്ടില്ല എന്നാണ് …ഈ മഹാമാരിയുടെ കാലത്തും ഇത്തരം മഹാനടന്‍മാരൊടൊപ്പമുള്ള പരകായപ്രവേശം മനസ്സിന് നല്‍കുന്ന ആനന്ദം പറഞ്ഞറിയിക്കാനുള്ള ഭാഷ എന്റെ കൈയ്യിലില്ല..