പഠനത്തിന് കാരുണ്യസ്പര്‍ശവുമായി ഹരീഷ്‌കണാരന്‍

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാരുണ്യസ്പര്‍ശവുമായി നടന്‍ ഹരീഷ്‌കണാരന്‍. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരാണ് പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരം താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ സഹായഹസ്തവുമായെത്തുകയായിരുന്നു താരം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കോവൂരിലെത്തിയാണ് താരം ടെലിവിഷന്‍ കൈമാറിയത്. ടൊവിനോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു.