പ്രിയ സായു, അമ്മയോട് വാഗ്ദാനം ചെയ്യുക…

ഗായിക സിതാരകൃഷ്ണകുമാറിന്റെ മകളുടെ പിറന്നാളാണിന്ന്. താരം മകള്‍ക്ക് നല്‍കിയ ജന്‍മദിന സന്ദേശം ശ്രദ്ധേയമാവുകയാണ്. സഹജീവി സ്‌നേഹത്തോടെ ജീവിക്കാനും ലോകത്തെ സ്‌നേഹിക്കാനുമാണ് ഗായിക മകളോട് പറയുന്നത്. മകളും അമ്മയും പാട്ട് പാടുന്നതുള്‍പ്പെടെയുള്ള വീഡിയോകളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മകള്‍ അമ്മയ്ക്ക് പാട്ട് പഠിപ്പിക്കുന്ന വീഡിയോ നിരവധിപേരാണ് പങ്കുവെച്ചത്. സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ…

‘നീ ആഗ്രഹിക്കുന്ന രീതിയില്‍ നീ ജീവിക്കുക.!
പക്ഷേ അമ്മയോട് വാഗ്ദാനം ചെയ്യുക, നീ ഒരിക്കലും സഹജീവികളെ ഉപദ്രവിക്കില്ല, അത് പുരുഷനോ സ്ത്രീയോ മൃഗമോ ചെടിയോ ആകട്ടെ… !!!! പൂര്‍ണ്ണഹൃദയത്തോടെ ലോകത്തെ സ്‌നേഹിക്കുക, എന്റെ കുട്ടിയെ നിങ്ങള്‍ പരിപാലിക്കും!
ജന്മദിനാശംസകള്‍ സായു !!!’