വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം സംവിധാനം ചെയ്ത രജീഷ് മിഥിയലയുടെ ഇന്നു മുതല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പരിചയപ്പെടുത്തിയത്. ഇന്നു മുതല്‍ എന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ നായകനാകുന്നു. ഈ ചിത്രത്തിന് പുറമെ നാല് പുതിയ ചിത്രങ്ങളിലാണ് സിജു വില്‍സണ്‍ നായകനായെത്തുന്നത്. ഹാപ്പി വെഡിംഗ് എന്ന ചിത്രമാണ് സിജു വില്‍സണ്‍ എന്ന നടനെ മലയാളത്തിലെ നായകന്‍മാരുടെ നിരയിലേക്കുയര്‍ത്തിയത്.
ഇന്നു മുതല്‍ എന്ന ചിത്രത്തില്‍ അഭിനന്ദന്‍ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. കഥാപാത്രം ടാക്‌സി ഡ്രൈവറാണ്.ഒരു ഫണ്‍ സറ്റയര്‍ ചിത്രമാണ് ഇന്ന് മുതല്‍ എന്ന് സിജു സെല്ലുലോയ്ഡിനോട് പറഞ്ഞു. താടിയൊക്കെ വളര്‍ത്തി ഇത്തിരി പട്ടിണിയും ഉഡായിപ്പുമൊക്കെയുള്ള കഥാപാത്രണാണെന്നും സിജു കൂട്ടിചേര്‍ത്തു. ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.