ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിതം സിനിമയാവുകയാണ്. വിദ്യാ ബാലനാണ് ശകുന്തള ദേവിയായി അഭിനയിക്കുന്നത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ലണ്ടനിലെ ചിത്രീകരണം പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം മുംബൈയിലായിരിക്കും. ചിത്രം 2020 ല്‍ തിയേറ്ററുകളില്‍ എത്തും
ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ്. ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ശകുന്തള ദേവിയുടെ മകളായി അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജിയായിട്ടാണ് സാന്യ മല്‍ഹോത്ര അഭിനയിക്കുക. വിക്രം മല്‍ഹോത്രയുടെ നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.