ദൃശ്യം 2 ഒ.ടി.ടിയില്‍ തന്നെ

ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 2 ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.സിനിമയുടെ റീലീസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തീയറ്ററുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തീയറ്റര്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. ദൃശ്യം 2-വിന്റെ റിലീസ് സംബന്ധിച്ച് തീയറ്ററുടമകളുമായി കരാറില്‍ ഏര്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദൃശ്യം. ജനുവരി അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.