തീയറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

നീണ്ട അടച്ചിടലിനു ശേഷം സിനിമാ തീയറ്ററുകള്‍ തുറക്കുമ്പോള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ് . പ്രവര്‍ത്തനം രാവിലെ 9മുതല്‍ രാത്രി 9വരെ മാത്രം, ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം. എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം,കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.

പ്രധന നിര്‍ദ്ദേശങ്ങള്‍ :

1 ജീവനക്കാര്‍ക്കും കാണികള്‍ക്കും താപനില പരിശോധന ഉറപ്പാക്കണം.
2 മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ പാലിക്കണം.
3 ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം.
4 തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല.
5 ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗപ്പെടുത്തണം.
6 രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ ‘സിക്ക് റൂം’ സ്ഥാപിക്കണം,ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം
7 ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്ബര്‍ക്കമില്ലാത്ത ജോലി ചെയ്യിക്കണം.

ഇന്നലെ ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീയറ്റര്‍ അടുത്തയാഴ്ചയോടെ തുറക്കുമെന്ന് അറിയിച്ചിരുന്നും.എന്നാല്‍ ഇന്നും ചേരുന്ന ഫിലിം ചേമ്പറിന്റെ യോഗത്തോടെ അന്തിമ തീരുമാനം ഉണ്ടാകും.ജനുവരി 5 മുതന്‍ കേരളത്തില്‍ തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.