
അപരിചിതനായ വ്യക്തിയിൽ നിന്ന് ദുരനുഭവം നേരിട്ട് കന്നഡ നടി ദിവ്യ സുരേഷ്. ബെംഗളൂരുവില വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30-ഓടെയാണ് നടിക്കും നടിയുടെ കാശിനും നേരെ അക്രമമുണ്ടായത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ദിവ്യ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്.
തന്റെ ബന്ധുവിനോടൊപ്പം കാറിലേക്ക് നടന്നുപോകുകയായിരുന്ന ദിവ്യയെ ഒരാൾ പിന്തുടരുകയും നിരന്തരമായി ശല്യപ്പെടുത്തുകയുമായിരുന്നു. തിരക്കേറിയ നഗര മധ്യത്തിൽ വെച്ച്, അതും ഒരു സ്ത്രീക്ക് നേരെ ഇത്തരമൊരു അതിക്രമം ഉണ്ടായത് ബെംഗളൂരുവിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത് എന്ന് താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ദിവ്യയും ബന്ധുവായ പെൺകുട്ടിയും തങ്ങളുടെ കാറിനടുത്തേക്ക് നടന്നുപോകുമ്പോൾ അജ്ഞാതനായ ഒരാൾ ഇവരെ പിന്തുടരുകയായിരുന്നു. ഇയാൾ ഇവരോട് പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി ദിവ്യ ആരോപിച്ചു. ഇക്കാര്യം ചോദ്യംചെയ്തിട്ടും അയാൾ പിന്മാറാൻ തയ്യാറായില്ല. തങ്ങൾ ഇരുവരും കാറിൽ കയറുന്നതുവരെ അയാൾ ശല്യം തുടർന്നുവെന്നും ദിവ്യ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. “രാത്രിയിൽ നടക്കുന്നത് കൊണ്ട് മാത്രം” ഒരു സ്ത്രീയും ശല്യം നേരിടേണ്ടതില്ലെന്ന് നടി പറഞ്ഞു. അവർ ബംഗളൂരു “നാം വാഗ്‌ദാനം ചെയ്യപ്പെട്ട സുരക്ഷ എവിടെ?” എന്ന് പോലീസിനെ ടാഗ് ചെയ്ത് ചോദിക്കുകയും ചെയ്തു.
ഇവർ കാറിനുള്ളിൽ കയറി വാതിലുകൾ പൂട്ടിയ ശേഷവും ഇയാൾ അതിക്രമം തുടർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുന്നതും ആ വ്യക്തിയുടെ മോശം പെരുമാറ്റം ചൂണ്ടിക്കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കാറിൽ കയറിയ ശേഷവും ഇയാൾ തങ്ങളെ പിന്തുടർന്നുവെന്ന് ദിവ്യ വീഡിയോയിൽ പറയുന്നുണ്ട്.
നന്നാ ഹെൻതി എംബിബിഎസ്, ജോഡി ഹക്കി എന്നീ കന്നഡ സീരിയലുകളിലൂടെയും ദിവ്യ പ്രശസ്‌തയാണ്. മുൻപ് ഒരു മോഡലായിരുന്ന ദിവ്യ സുരേഷ് 2017 ൽ മിസ് ഇന്ത്യ സൗത്ത് കിരീടം നേടി. അതേ വർഷം കന്നഡ ചിത്രമായ #9, ഹിൽട്ടൺ ക്രോസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ചു. റോഡി ബേബി, കംപു ഹലാദി ഹസിരു, ഹിരണ്യ എന്നിവ അവരുടെ മറ്റ് ചിത്രങ്ങളാണ്. 2021 ൽ കളേഴ്‌സ് കന്നഡയിൽ സംപ്രേക്ഷണം ചെയ്ത് ബിഗ് ബോസ് കന്നഡ സീസൺ 8 ലെ മത്സരാർത്ഥി കൂടിയായിരുന്നു ദിവ്യ സുരേഷ്.