“കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ എന്നെ ഉപയോഗിക്കുന്നു”; മാനനഷ്‌ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഹൻസിക

','

' ); } ?>

അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തതിലുള്ള പ്രതിഷേധം വ്യക്തമാക്കി ഹൻസിക കൃഷ്ണ. സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, വ്യൂസ് കൂട്ടാൻ വേണ്ടി മാത്രം തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്‌നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഹൻസിക വ്യക്തമാക്കി. താൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലാണ് ഒരു യൂട്യൂബർ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതെന്നും അവർ കുറിച്ചു. അനാവശ്യമായി തന്റെ പേര് ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെയാണ് ഹൻസികയുടെ ഈ കടുത്ത പ്രതികരണം.

കഴിഞ്ഞദിവസം അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി മൂത്തമകൾ അഹാന കൃഷ്ണ ഒരു യൂട്യൂബ് വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തിലെ ഇളയമകളായ ഹൻസികയും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്. ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ഹൻസികയുടെ പ്രതികരണം.

“അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട്, ഞാൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണ്. കാഴ്ച്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എൻ്റെ പേരും ചിത്രവും വിഡിയോയുടെ തംബ്‌നെയിലിലും ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നു. എന്നെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്‌ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു.” ഹൻസിക ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.

സിന്ധു കൃഷ്ണയുടെ അമ്മയുടെയും കുടുംബത്തിൻ്റെയും വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയുമായി അഹാന കൃഷ്ണ‌ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിവാദങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഹൻസികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചില ഓൺലൈൻ ചാനലുകൾ വീഡിയോകൾ പ്രചരിപ്പിച്ചതാണ് ഇപ്പോൾ താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇനിയും ഈ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വ്യാജ പ്രചാരണങ്ങളും തുടർന്നാൽ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഹൻസിക നൽകിയിരിക്കുന്നത്