ബസൂക്ക’ക്കയുടെ ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച് സംവിധായകൻ ഡീനോ ഡെന്നിസ്

','

' ); } ?>

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമയ്‌ക്കെതിരെ വലിയ തോതിൽ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് സംവിധായകൻ ഡീനോ ഡെന്നിസ് പറയുന്നു. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോഴേക്കും തന്നെ ‘ബസൂക്ക’ പരാജയപ്പെട്ടതായുള്ള മെസ്സേജുകൾ വ്യാപകമായി എത്തുവാൻ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

“സിനിമ തീർന്നിട്ടില്ല, ആദ്യ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് പടം പൊട്ടിയെന്നും ഇനി സിനിമ എടുത്തുപോകരുതെന്നും ഉള്ള മെസ്സേജുകൾ വരുന്നത്. സിനിമ കണ്ട ശേഷം എങ്ങനെ ആണെങ്കിലുമുള്ള അഭിപ്രായം പറയാം. പക്ഷേ, പടം കണ്ടിട്ടില്ലാതെ തന്നെ ‘ഈ പടം കാണരുത്’, ‘സ്ലീപ്പിങ് പില്ലാണ്’ തുടങ്ങിയ കമന്റുകൾ വന്നുകൊണ്ടിരുന്നു. ഡീനോ ഡെന്നിസ് പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ കലൂർ ഡെന്നിസിൻ്റെ മകനായ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘ബസൂക്ക’. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രമായ ബെഞ്ചമിൻ ജോഷ്വാവായി അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

‘കാപ്പ’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്ക് ശേഷം സരിഗമയും, തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിച്ച സിനിമയാണ് ബസൂക്ക.