ബേബി ഗേൾ’ ചിത്രത്തിൽ നായകൻ നിവിൻ പോളി: വിഷുദിനത്തിൽ ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി

','

' ); } ?>

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ *’ബേബി ഗേൾ’ ൽ നിവിൻ പോളി നായകനായി എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം എപ്രിൽ 2ന് ആരംഭിച്ചിരുന്നെങ്കിലും നായകനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ വിഷുവിന്റെ അന്ന് പാളയം സാഫല്യം കോംപ്ലക്‌സിലെ ലൊക്കേഷനിൽ എത്തി നിവിൻപോളി ചിത്രത്തിൽ ജോയിൻ ചെയ്യുകയ്യായിരുന്നു. വിഷുദിനമായതിനാൽ ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. മാജിക് ഫ്രെയിംസിന്റെ 40 മത്തെ ചിത്രമാണിത്.

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്തരായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ഇമോഷണൽ ത്രില്ലർ ശൈലിയിലുള്ള ചിത്രത്തിൽ പതിനഞ്ചു ദിവസം പ്രായമുള്ള ഒരു കുഞ്ഞാണ് ബേബി ഗേൾ, അതായത് ടൈറ്റിൽ കഥാപാത്രം. മാജിക് ഫ്രെയിംസിന്റെ പ്രൊഡക്ഷൻ ഹെഡായ അഖിൽ യശോധരന്റെ കുഞ്ഞാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്.

നായികയായി ലിജോമോൾ ജോസ് എത്തുമ്പോൾ അസീസ് നെടുമങ്ങാട്, അഭിമന്യു തിലകൻ, അശ്വന്ത് ലാൽ, ഷാബു പ്രൗഡീൻ തുടങ്ങി നിരവധി പുതുമുഖങ്ങളും പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഫയസ് സിദ്ദിഖ് (ഛായാഗ്രഹണം), ഷൈജിത്ത് കുമാരൻ (എഡിറ്റിംഗ്), ജെയ്ക് ബിജോയ്സ് (സംഗീതം), അനിസ് നാടോടി (കലാസംവിധാനം), മെൽവിൻ ജെ (കോസ്റ്റ്യൂം), റഷീദ് അഹമ്മദ് (മേക്കപ്പ്). പ്രൊഡക്ഷൻ തസ്തികകളിൽ ജസ്റ്റിൻ സ്റ്റീഫൻ (കോ-പ്രൊഡ്യൂസർ), നവീൻ പി. തോമസ് (എക്സിക്യുട്ടീവ് പ്രൊഡ്യൂസർ), സന്തോഷ് പന്തളം (ലൈൻ പ്രൊഡ്യൂസർ), ബബിൻ ബാബു (അഡ്മിനിസ്ട്രേഷൻ & ഡിസ്‌ട്രിബ്യൂഷൻ ഹെഡ്), പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ എക്സിക്യുട്ടീവ്), പ്രശാന്ത് നാരായണൻ (പ്രൊഡക്ഷൻ കൺട്രോളർ)

2015-ലെ മിലി ചിത്രത്തിനുശേഷം പത്തുവർഷങ്ങൾക്കുശേഷമാണ് നിവിൻ പോളി തിരുവനന്തപുരത്ത് വീണ്ടും ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്.