വെട്രിമാരന് നന്ദി പറഞ്ഞ് നടന്‍ ധനുഷ്

പുരസ്‌കാര നിറവില്‍ തന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ വെട്രിമാരന് നന്ദി പറഞ്ഞ്‌ ധനുഷ്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രേക്ഷകരുടെ പ്രിയ താരം ധനുഷിനാണ് ലഭിച്ചത്. അതിന്റെ സന്തോഷമാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. ഒപ്പം തന്നെ തന്റെ ശക്തിയും കരുത്തുമായ ആരാധകര്‍ക്കും ധനുഷ് നന്ദി അറിയിച്ചു.

ധനുഷിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത് ആടുകളം എന്ന ചിത്രത്തിനാണ്. ആ ചിത്രവും വെട്രിമാരാണ് സംവിധാനം ചെയ്തത്. ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുക എന്ന സ്വപ്നമാണ്. എന്നാല്‍ രണ്ടാം തവണ ലഭിക്കുന്നത് അനുഗ്രഹമാണെന്നാണ് ധനുഷ് ട്വിറ്റില്‍ കുറിച്ചത്. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടി മഞ്ജു വാര്യര്‍ക്കും താരം നന്ദി അറിയിച്ചു.