അശ്വന്ദ് കെ ഷാ…മലയാള സിനിമക്ക് ഒരു വാഗ്ദാനം

അശ്വന്ദ് കെ ഷാ എന്ന ബാലതാരത്തെ അഭിനന്ദിച്ച് നടന്‍ മണികണ്ഠന്‍ ആര്‍ ആചാരിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. . അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ക്കും അംഗീകാരങ്ങള്‍ എന്ന വിശേഷണത്തോടെയാണ് മണികണ്ഠന്‍ പോസ്റ്റിട്ടത്. ആദ്യ ചിത്രം ശ്രീ ജയരാജ് സാര്‍ സംവിധാനം ചെയ്ത ‘ഒറ്റാല്‍ ‘ എന്ന ചിത്രത്തില്‍ മികച്ച പ്രകടനത്തിന് സുവര്‍ണ ചകോരം അവാര്‍ഡ്. ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാര്‍ഡ് പ്രത്യേക പരാമര്‍ശം.. മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സര്‍ നായകനായി അഭിനയിച്ച’മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ എന്ന ചിത്രത്തില്‍ ഭാഗമാവാനും അശ്വന്ദിന് കഴിഞ്ഞു. മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അശ്വന്ദ് കെ ഷാ എന്ന് പറഞ്ഞ് കൊണ്ടാണ് മണികണ്ഠന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

ഇത് അശ്വന്ദ് കെ ഷാ…. ഞങ്ങളുടെ നാടിന്റെ അഭിമാനം . തൃപ്പൂണിത്തുറയുടെ പുത്തന്‍ താരോദയം. അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ക്കും അംഗീകാരങ്ങള്‍ ….
ആദ്യ ചിത്രം ശ്രീ ജയരാജ് സാര്‍ സംവിധാനം ചെയ്ത ‘ഒറ്റാല്‍ ‘ എന്ന ചിത്രത്തില്‍ മികച്ച പ്രകടനത്തിന് സുവര്‍ണ ചകോരം അവാര്‍ഡ് . ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് കേരളാ സംസ്ഥാന അവാര്‍ഡ് പ്രത്യേക പരാമര്‍ശം … മൂന്നാമത്തെ ചിത്രമായ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സര്‍ നായകനായി അഭിനയിച്ച’മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ എന്ന ചിത്രത്തില്‍ ഭാഗമാവാനും ഞങ്ങളുടെ ചന്ദു കുട്ടന് കഴിഞ്ഞു …. അശ്വന്ദ് കെ ഷാ എന്ന ചന്തു എന്റെ സുഹൃത്തും സഹോദരതുല്യനും നാടക പ്രവര്‍ത്തകനും കോ ആക്ടറുമായ ഷാബു കെ മാധവന്റേയും ഷാന്റീ വീ രാജിന്റെയും മകനാണ് … ചന്തുവിന് എന്റെ എല്ലാ ആശംസകളും …. തൃപ്പൂണിത്തുറയുടെ പ്രതീക്ഷയാണ് …. മലയാള സിനിമക്ക് ഒരു വാഗ്ദാനവുമാണ് അശ്വന്ദ് കെ ഷാ.